ന്യൂഡല്‍ഹി: രാജ്യത്ത് പുതുതായി 32,080 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 97,35,850 ആയി ഉയര്‍ന്നു. വൈറസ് ബാധമൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ 402 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 1,41,360 ആയി ഉയര്‍ന്നു.
അതേസമയം രാജ്യത്ത് രോഗമുക്തി നേടുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,635 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 92,15,581 ആയി ഉയര്‍ന്നു. നിലവില്‍ 3,78,909 ആക്ടീവ് കേസുകളാണ് ഉള്ളത്.
അതേസമയം വാക്സിന് അനുമതിക്കുള്ള അപേക്ഷകള്‍ ഇന്ന് വിദഗ്ധ സമിതി പരിശോധിക്കും. ഡ്രഗ് സ്റ്റാന്റേഡ് കണ്ട്രോള് ഓര്ഗനൈസേഷന് പ്രതിനിധികളാണ് അപേക്ഷകള്‍ പരിശോധിക്കുക. അടിയന്തര ഉപയോഗത്തിന് അനുമതി തേടി കൊവാക്സിന്, കോവിഷീല്‍ഡ്, ഫൈസര്‍ എന്നീ കൊവിഡ് വാക്സിനുകളാണ് അനുമതി തേടിയിട്ടുള്ളത്.
ഈ മൂന്ന് അപേക്ഷകളെല്ലാം സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്ട്രോള് ഓര്ഗനൈസേഷന് പരിശോധിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കും. വാക്സീന് അനുമതി വൈകില്ലെന്നും ആദ്യ ഘട്ടത്തില്‍ 30 കോടി പേര്‍ക്ക് വാക്സിന് നല്‍കുമെന്നുമാണ് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് പറഞ്ഞത്. വാക്സിന് സംഭരണത്തിനായി ഹൈദരാബാദ്, ഡല്‍ഹി വിമാനത്താവളങ്ങളില്‍ സംവിധാനം ഒരുക്കുന്നുണ്ട്.
With 32,080 new #COVID19 infections, India's total cases rise to 97,35,850.
With 402 new deaths, toll mounts to 1,41,360. Total active cases at 3,78,909.
Total discharged cases at 92,15,581 with 36,635 new discharges in the last 24 hours. pic.twitter.com/67lXf6bqFE
— ANI (@ANI) December 9, 2020
Discussion about this post