ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ിയിലെ വിനോദ് നഗറില്‍ പതിനഞ്ച് വയസുകാരിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കി. പെണ്‍കുട്ടിയെ പാര്‍ക്കിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം അമിത് കുമാര്‍ എന്ന കുട്ടിയുടെ ബന്ധുവും മറ്റു മൂന്നു പേരും ചേര്‍ന്നാണ് മാനഭംഗപ്പെടുത്തിയത്.
ബന്ധുവായ അമിത് കുമാര്‍ മറ്റു പ്രതികളായ കിഷന് നെഗി,പങ്കജ് മെഹ്ത, രാജു കുമാര്‍ എന്നിവരെ വിളിച്ചു വരുത്തുകയായിരുന്നു. അതിനുശേഷം അവര്‍ കുട്ടിയെ ബലമായി ഫ്ലാറ്റിലേക്ക് കൊണ്ടുപോയി അവിടെവെച്ച് മാനഭംഗപ്പെടുത്തിയെന്നാണ് കേസ്.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികളായ അമിത് കുമാര്‍, കിഷന് നെഗി(42), പങ്കജ് മെഹ്ത(42), രാജു കുമാര്‍(20) തുടങ്ങിയവരെ പോലീസ് അറസ്റ്റ് ചെയ്തു. കല്യാണ്‍പുരി പോലീസാണ് അറസ്റ്റ് ചെയ്തത്.
Discussion about this post