‘മാതൃപാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയിരിക്കുന്നു, ഈ മടങ്ങിവരവില്‍ ഞാന്‍ സന്തുഷ്ടയാണ്’; വിജയശാന്തി

ഹൈദരാബാദ്: ബിജെപിയിലേക്ക് തിരിച്ചെത്തിയതില്‍ അതിയായ സന്തോഷമുണ്ടെന്ന് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയ വിജയശാന്തി. കഴിഞ്ഞ ദിവസമാണ് താരം ബിജെപി ദേശീയ നേതാക്കളുടെ സാന്നിധ്യത്തില്‍ ബിജെപി അംഗത്വം സ്വീകരിച്ചത്.


‘1998 ജനുവരി 26ന് ബിജെപിയിലൂടെയാണ് ഞാന്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. എന്നാല്‍ തെലങ്കാന സംസ്ഥാനത്തിനായുള്ള പ്രക്ഷോഭത്തിനായി ഞാന്‍ ബിജെപി വിട്ടു. 2005ലായിരുന്നു അത്. 15 വര്‍ഷത്തിന് ശേഷം വീണ്ടും മാതൃപാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. ഈ മടങ്ങിവരവില്‍ ഞാന്‍ സന്തുഷ്ടയാണ്’ എന്നാണ് വിജയശാന്തി പറഞ്ഞത്.


അതേസമയം ഇന്ത്യയില്‍ ഏറ്റവും അധികം അഴിമതി തെലങ്കാനയിലാണെന്നും ഈ അഴിമതിയെല്ലാം തെളിവ് സഹിതം ജനങ്ങളുടെ മുമ്പില്‍ കൊണ്ടുവരുമെന്നും 2023ല്‍ തെലങ്കാനയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും വിജയശാന്തി അവകാശപ്പെട്ടു. ടിആര്‍എസ് ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ച വിജയശാന്തി 2009 മുതല്‍ 2014 വരെ മേദക് എംപിയായിരുന്നു. 2014ലാണ് ഇവര്‍ ടിആര്‍എസ് വിട്ട് കോണ്‍ഗ്രസിലെത്തിയത്.

Exit mobile version