ന്യൂഡല്‍ഹി: രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 97 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 26567 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 97,03,770 ആയി ഉയര്‍ന്നു.
വൈറസ് ബാധമൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ 385 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 1,40,958 ആയി ഉയര്‍ന്നു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 39,045 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 91,78,946 ആയി ഉയര്‍ന്നു. നിലവില്‍ 3,83,866 ആക്ടീവ് കേസുകളാണ് ഉള്ളത്.
അതേസമയം കോവിഷീല്‍ഡിന് പിന്നാലെ അടിയന്തര ഉപയോഗത്തിന് അനുമതി തേടിയിരിക്കുകയാണ് ഭാരത് ബയോടെകിന്റെ കൊവാക്സിനും. നേരത്തെ കോവിഷീല്‍ഡിന്റെ അടിയന്തര ഉപയോഗത്തിനായി അനുമതി തേടി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യക്ക് അപേക്ഷ നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ഭാരത് ബയോടെകും അപേക്ഷ നല്‍കിയിരിക്കുന്നത്.
ഐസിഎംആറുമായി സഹകരിച്ചാണ് ഭാരത് ബയോടെക് കൊവാക്സിന്‍ വികസിപ്പിക്കുന്നത്. ബുധനാഴ്ച ഡ്രഗ് സ്റ്റാന്‍ഡേഡ്സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ അപേക്ഷകള്‍ പരിശോധിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കും.
With 26,567 new #COVID19 infections, India's total cases rise to 97,03,770.
With 385 new deaths, toll mounts to 1,40,958. Total active cases at 3,83,866.
Total discharged cases at 91,78,946 with 39,045 new discharges in the last 24 hours. pic.twitter.com/rLG7XMFUMI
— ANI (@ANI) December 8, 2020
Discussion about this post