ബംഗളൂരു: കൊവിഡ് രോഗിയായ അമ്മയെ പരിചരിക്കാനെത്തിയ 16കാരിയെ പീഡിപ്പിച്ചു. ആശുപത്രിയില്‍ നിന്ന് പുറത്തേയ്ക്ക് കടത്തിക്കൊണ്ടുപോയ ശേഷമാണ് നാലംഗസംഘം പീഡിപ്പിച്ചത്. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം മറ്റ് രണ്ട് പേര് ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. ഇവര്‍ക്കായുള്ള അന്വേഷണം നടത്തി വരികയാണ്.
കര്‍ണാടകയിലെ ശിവമോഗയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ശനിയാഴ്ച വൈകിട്ടാണ് നാലുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. 16-കാരിയുടെ അമ്മയെ കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ശിവമോഗയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ 15 ദിവസമായി ചികിത്സയില്‍ കഴിയുന്ന അമ്മയെ 16-കാരിയായ മകളാണ് പരിചരിച്ചിരുന്നത്. ഇതിനിടെ ആശുപത്രിയിലെ കരാര്‍ ജീവനക്കാരനായ യുവാവ് പെണ്‍കുട്ടിയുമായി സൗഹൃദത്തിലായി.
ശനിയാഴ്ച വൈകിട്ട് ഭക്ഷണം കഴിക്കാനെന്ന് പറഞ്ഞ് ഇയാള്‍ പെണ്‍കുട്ടിയെ കാറില്‍ കടത്തിക്കൊണ്ടുപോവുകയായിരുന്ന. യാത്രയ്ക്കിടയില്‍ ഇയാളുടെ സുഹൃത്തുക്കളായ മൂന്ന് പേര് കൂടി കാറില്‍ കയറി. തുടര്‍ന്ന് ശിവമോഗയ്ക്ക് സമീപത്തെ അയനുരു ഭാഗത്തേക്ക് കാര്‍ ഓടിച്ചുപോവുകയും ഹൈവേയുടെ സമീപത്തുള്ള ആളൊഴിഞ്ഞ ഭാഗത്ത് കാര്‍ നിര്‍ത്തുകയും ചെയ്തു. ഇവിടെവെച്ചാണ് നാലുപേരും പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
ശേഷം രാത്രിയോടെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ തിരികെ എത്തിച്ചു. ചികിത്സയിലുള്ള അമ്മയോടാണ് തനിക്കുണ്ടായ ദുരനുഭവം പെണ്‍കുട്ടി ആദ്യം തുറന്ന് പറഞ്ഞത്. തുടര്‍ന്ന് ഇവര്‍ ആശുപത്രി അധികൃതരെയും ബന്ധുക്കളെയും വിവരമറിയിക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
Discussion about this post