ലഖ്നൗ: യുപിയില്‍ കര്‍ഷക സമരത്തില്‍ പങ്കെടുക്കാനെത്തിയ സമാജ്വാദി പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ലഖ്നൗവിലെ തന്റെ വസതിയ്ക്ക് മുന്പില് നടന്ന ധര്‍ണയില്‍ പങ്കെടുക്കവേയായിരുന്നു അഖിലേഷ് യാദവിനെ പോലീസ് കസറ്റഡിയിലെടുത്തത്.
കനൗജിലേക്കുള്ള മാര്‍ച്ചില്‍ പങ്കെടുക്കാന്‍ തുടങ്ങവേയായിരുന്നു അഖിലേഷ് യാദവിനെ പോലീസ് കസറ്റഡിയിലെടുത്തത്. പോലീസ് തങ്ങളെ ജയിലിലടച്ചാലും കനൗജിലേക്കുള്ള മാര്‍ച്ചില്‍ സമാജ് വാദി പ്രവര്‍ത്തകര്‍ പങ്കെടുത്തിരിക്കുമെന്ന് അഖിലേഷ് യാദവ് പ്രതികരിച്ചു.
കര്‍ഷകര്‍ക്കൊപ്പം കനൗജിലേക്കുള്ള മാര്‍ച്ചിന് നേരത്തെ പോലീസ് അനുമതി നിഷേധിച്ചിരുന്നു. ജനാധിപത്യവിരുദ്ധ പ്രതിഷേധമാണ് നടത്തുന്നതെന്ന് ആരോപിച്ചാണ് സമാജ് വാദി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന കിസാന്‍ യാത്രയ്ക്ക് പോലീസ് അനുമതി നിഷേധിച്ചത്. ഇതോടെയാണ് അഖിലേഷ് യാദവ് വീടിന് മുന്‍പിലായി കര്‍ഷകര്‍ നടത്തുന്ന ധര്‍ണയില്‍ ഇരുന്ന് പ്രതിഷേധിച്ചത്.
Lucknow: Samajwadi Party (SP) chief Akhilesh Yadav and party workers stage a sit-in protest after their vehicles were stopped by Police.
He was scheduled to visit Kannauj to stage a demonstration in support of farmers, agitating against Centre's #FarmLaws pic.twitter.com/FgeCnDe1U8
— ANI UP (@ANINewsUP) December 7, 2020
Discussion about this post