ജയ്പുര്‍: വിവാഹത്തിന് തൊട്ട് മുമ്പ് വധുവിന് കൊവിഡ് സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ പിപിഇ കിറ്റണിഞ്ഞ് വിവാഹ ചടങ്ങുകള്‍ നടത്തിയിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
വരനും വധുവും പൂജാരിയുമാണ് ചടങ്ങില്‍ പിപിഇ കിറ്റണിഞ്ഞത്. വിവാഹ പൂജയും താലികെട്ടും ഉള്‍പ്പെടെയുള്ള ചടങ്ങുകളും വധുവരന്‍മാര്‍ നിര്‍വ്വഹിച്ചത് പിപിഇ കിറ്റ് ധരിച്ചുകൊണ്ടാണ്.
#WATCH Rajasthan: A couple gets married at Kelwara Covid Centre in Bara, Shahbad wearing PPE kits as bride's #COVID19 report came positive on the wedding day.
The marriage ceremony was conducted following the govt's Covid protocols. pic.twitter.com/6cSPrJzWjR
— ANI (@ANI) December 6, 2020
പിപിഇ കിറ്റിന് മുകളിലൂടെയാണ് വരന്‍ പരമ്പരാഗത തലപ്പാവ് ധരിച്ചത്. വധുവും ആടയാഭരങ്ങള്‍ക്ക് പുറമെയാണ് പിപിഇ കിറ്റ് ധരിച്ചത്. അതിഥികളില്‍ ചിലരും പിപിഇ കിറ്റണിഞ്ഞാണ് വിവാഹത്തില്‍ പങ്കെടുത്തത്. വ്യത്യസ്ത മാതൃകയ്ക്ക് ഇപ്പോള്‍ നിറകൈയ്യടികളാണ് ലഭിക്കുന്നത്.