‘രാഷ്ട്രീയം നോക്കാതെ പൗരന്മാരെന്ന നിലയ്ക്ക് കര്‍ഷകര്‍ക്കൊപ്പം നില്‍ക്കണം, അവരെ നമ്മള്‍ കേള്‍ക്കേണ്ടതുണ്ട്’; കര്‍ഷകരെ പിന്തുണച്ച് പ്രകാശ് രാജ്

prakash raj | big news live

ചെന്നൈ: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കര്‍ഷകരെ പിന്തുണച്ച് നടന്‍ പ്രകാശ് രാജ്. രാഷ്ട്രീയം നോക്കാതെ പൗരന്മാരെന്ന നിലയ്ക്ക് കര്‍ഷകര്‍ക്കൊപ്പം നില്‍ക്കണമെന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

‘നമ്മുടെ രാഷ്ട്രീയ ചിന്താഗതികള്‍ പരിഗണിക്കാതെ പൗരന്മാരെന്ന നിലയ്ക്ക് കര്‍ഷകര്‍ക്കൊപ്പം നില്‍ക്കണം. അവരെ നമ്മള്‍ കേള്‍ക്കേണ്ടതുണ്ട്. അവരുടെ ക്ഷേമമായിരിക്കണം നമ്മുടെ വിഷയം’ എന്നാണ് പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചത്. ഇതിനു മുമ്പും കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പരസ്യമായി താരം രംഗത്ത് എത്തിയിട്ടുണ്ട്.


അതേസമയം കഴിഞ്ഞ പത്ത് ദിവസമായി അന്നവും ഉറക്കവും നടുറോഡിലാക്കി കൊടുംതണുപ്പില്‍ വിറച്ച് തങ്ങളുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുകയാണ് കര്‍ഷകര്‍. രാജ്യത്തിന് അകത്ത് മാത്രമല്ല, പുറത്തും പതിന്‍മടങ്ങ് പിന്തുണയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്.


ഇപ്പോള്‍ കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് അമേരിക്കയില്‍ റാലി നടത്തിയിരിക്കുകയാണ്. അമേരിക്കയിലെ മിഷിഗണിലാണ് പ്രതിഷേധ റാലി സംഘടിപ്പിച്ചത്. കാര്‍ഷിക ബില്‍ കര്‍ഷകരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയും വ്യവസായത്തെ നശിപ്പിക്കുകയും ചെയ്യുന്നുമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.കര്‍ഷക സമരത്തിന് പിന്തുണയുമായി കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും, യുകെ, ആസ്ട്രേലിയ തുടങ്ങിയവര്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

Exit mobile version