രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 97 ലക്ഷത്തിലേക്ക്; പുതുതായി രോഗം സ്ഥിരീകരിച്ചത് 36,011 പേര്‍ക്ക്, 24 മണിക്കൂറിനിടെ 482 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 97 ലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 36,011 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 96,44,222 ആയി ഉയര്‍ന്നു.

വൈറസ് ബാധമൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ 482 പേരാണ് മരണത്തിന് കീഴടങ്ങിയത്. ഇതോടെ മരണസംഖ്യ 1,40,182 ആയി ഉയര്‍ന്നു.


അതേസമയം രാജ്യത്ത് രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,970 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 91,00,792 ആയി ഉയര്‍ന്നു. നിലവില്‍ രാജ്യത്ത് 4,03,248 പേരാണ് ചികിത്സയിലുള്ളത്.

Exit mobile version