ന്യൂഡല്‍ഹി: ഓരോ ദിവസം കഴിയുന്തോറും കര്‍ഷക സമരവും കൂടുതല്‍ ശക്തിയാര്‍ജിക്കുകയാണ്. ‘യെസ്’, ‘നോ’ പ്ലക്കാര്‍ഡും ഭക്ഷണവുമായാണ് കേന്ദ്രസര്‍ക്കാരുമായി ശനിയാഴ്ച നടന്ന അഞ്ചാംവട്ട ചര്‍ച്ചയ്ക്കായി കര്‍ഷകര്‍ എത്തിയത് . കേന്ദ്രത്തിനെതിരേ നിശബ്ദപ്രതിഷേധമുയര്‍ത്തുകയുയായിരുന്നു ചര്‍ച്ചയിലുനീളം കര്‍ഷക നേതാക്കള്‍.
യോഗത്തില്‍ സംസാരിക്കാന്‍ വിസമ്മതിച്ച കര്‍ഷകര്‍ കേന്ദ്രത്തോട് ‘യെസ്’, ‘നൊ’ പ്ലക്കാര്‍ഡുകള്‍ ഉപയോഗിച്ചാണ് ആശയവിനിമയം നടത്തിയത്. അഞ്ച് മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ കര്‍ഷകരുടെ പ്രതിനിധികള് മൗനം ഭജിച്ചതല്ലാതെ ഒന്നും ഉരിയാടാന് കൂട്ടാക്കിയില്ല.
മൂന്ന് നിയമങ്ങളും പിന്‍വലിക്കണം എന്നുതന്നെയായിരുന്നു കര്‍ഷകരുടെ ആവശ്യം. അതില്‍ ഉറച്ചുനിന്നുകൊണ്ടായിരുന്നു അവരുടെ പോരാട്ടം. എന്നാല്‍ സര്‍ക്കാരാകട്ടെ ഭേദഗതിയുടെ സമവമായ ഫോര്‍മുലയും മുന്നോട്ടുവച്ചു. തറവില തുടരും എന്ന ഉറപ്പ് ഉത്തരവായി ഇറക്കാമെന്ന സര്‍ക്കാര്‍ വാഗ്ദാനവും കര്‍ഷകര്‍ സ്വീകരിച്ചില്ല.
സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ഉച്ചഭക്ഷണം കഴിക്കാനും കര്‍ഷകര്‍ വിസമ്മതിച്ചു. ഉച്ചഭക്ഷണംനല്‍കി കേന്ദ്ര സര്‍ക്കാര്‍ ആതിഥേയ മര്യാദ പ്രകടിപ്പിക്കുന്നതിന് പകരം പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കണമെന്നാണ് കര്ഷക നേതാക്കള്‍ ആവശ്യപ്പെട്ടത്. പ്രതിഷേധം നടക്കുന്ന സിംഘു അതിര്‍ത്തിയില്‍ നിന്നാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ക്കായി ഉച്ചഭക്ഷണവും ചായയും എത്തിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച നടത്തിയ ചര്‍ച്ചയിലും കര്‍ഷകര്‍ സൗജന്യം പറ്റാന്‍ തയ്യാറായിരുന്നില്ല. ഉച്ചഭക്ഷണവും ചായയും എന്തിന് വെള്ളം വരെ കൊണ്ടാണ് കര്‍ഷകര്‍ ചര്‍ച്ചക്കെത്തിയിരുന്നത്.കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ ഉള്‍പ്പടെയുളള പാനലാണ് 40 കര്‍ഷകസംഘടനകളുടെ പ്രതിനിധികളുമായി ശനിയാഴ്ച കൂടിക്കാഴ്ച നടത്തിയത്.