തിരുവനന്തപുരം: ആങ്കയിലാഴ്ത്തി രാജ്യത്ത് ഇന്ധനവില വീണ്ടും കുതിച്ചുയര്‍ന്നു.. പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്ന് കൂടിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് നിലവില്‍ ഇന്ധനവില.
സംസ്ഥാനത്ത് പലയിടത്തും പെട്രോള്‍ വില 85 രൂപയാണ്. കൊച്ചി നഗരത്തില്‍ പെട്രോളിന് 83.66 രൂപയാണ്. ഡീസലിന് 77.74 രൂപ. തിരുവനന്തപുരം നഗരപരിധിക്ക് പുറത്ത് പെട്രോളിന് 85 രൂപയും ഡീസലിന് 79 രൂപയുമാണ്. നവംബര്‍ 20 ന് ശേഷം പെട്രോളിന് 2.40 രൂപയും ഡീസലിന് 3.36 രൂപയുമാണ് കൂടിയത്.
ബിഹാര്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടുമാസത്തിന് ശേഷമാണ് എണ്ണക്കമ്പനികള്‍ പ്രതിദിന വിലപുതുക്കല്‍ പുനരാരംഭിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ അംസംസ്കൃത എണ്ണയ്ക്ക് വില കൂടിയാണ് ഇപ്പോഴത്തെ വിലവര്‍ധനയ്ക്ക് കാരണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. നേരത്തെ ഗാര്‍ഹിക പാചകവാതക വില ഒറ്റയടിക്ക് 50 രൂപയാണ് ഉയര്‍ന്നത്.
Discussion about this post