കര്‍ഷകര്‍ക്ക് കമ്പിളി പുതപ്പ് വാങ്ങാന്‍ ഒരു കോടി രൂപ നല്‍കി ഗായകന്‍ ദില്‍ജിത് ദോസാന്‍ത്സ്; കര്‍ഷകരെ കാണാന്‍ നേരിട്ടെത്തി താരം

Punjabi singer Singga | Bignewslive

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ കാണാന്‍ നേരിട്ടെത്തി പാട്ടുകാരനും പഞ്ചാബി നടനുമായ ദില്‍ജിത് ദൊസാന്‍ത്സ്. ഇതോടൊപ്പം കൊടും തണുപ്പിനെ പ്രതിരോധിക്കാന്‍ കര്‍ഷകര്‍ക്ക് കമ്പിളി പുതപ്പ് വാങ്ങാന്‍ ഒരു കോടി രൂപയും സംഭാവന നല്‍കുകയും ചെയ്തു. പഞ്ചാബി ഗായകനായ സിന്‍ഘ ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചു.

ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ കാണാനാണ് ദില്‍ജിത് എത്തിയത്. താന്‍ കര്‍ഷകരെ കാണാനും അവരെ കേള്‍ക്കാനുമാണ് അവിടെ എത്തിയതെന്നും തനിക്ക് സംസാരിക്കാനല്ലെന്നും അദ്ദേഹം പറഞ്ഞു.

ദില്‍ജിതിന്റെ വാക്കുകള്‍;

‘ഞാന്‍ ഇവിടെ എത്തിയിരിക്കുന്നത് നിങ്ങളെ കേള്‍ക്കാനാണ്. എനിക്ക് സംസാരിക്കാനല്ല. പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ക്ക് നന്ദി. നിങ്ങള്‍ വീണ്ടും ഇവിടെയൊരു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. പ്രശ്നങ്ങളില്‍ നിന്നും കേന്ദ്രം ഒഴിഞ്ഞ് മാറരുത്.

‘എനിക്ക് സര്‍ക്കാരിനോട് പറയാനുള്ളതിതാണ്-പ്രശ്നങ്ങളില്‍ നിന്നും ഒഴിഞ്ഞ് മാറരുത്. കര്‍ഷകരുടെ പ്രശ്നത്തിനപ്പുറം വലിയ പ്രശ്നങ്ങളൊന്നും നിലവില്‍ ഇവിടെയില്ല. കര്‍ഷകര്‍ എന്താണോ പറയുന്നത് അത് സര്‍ക്കാര് അംഗീകരിക്കണം. എല്ലാവരും സമാധാനത്തോടെയാണ് ഇവിടെ പ്രതിഷേധിക്കുന്നത്. ഇവിടെ രക്തചൊരിച്ചിലില്ല. സത്യങ്ങളെ വളച്ചൊടിക്കുകയാണ്.

Exit mobile version