ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ തലസ്ഥാനത്ത് പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി സീ ന്യൂസ്. വരുന്ന ഡിസംബര്‍ എട്ടിന് കര്‍ഷകര്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് ജനങ്ങളുടെ വീക്കെന്‍ഡ് നശിപ്പിക്കുമെന്നും, കര്‍ഷകരുടെ സമരം കൊവിഡ് പരത്തുമെന്നുമാണ് സീ ന്യൂസിന്റെ അധിക്ഷേപ പരാമര്‍ശം.
I am uninstalling @swiggy_in over their sponsorship of hate. https://t.co/cvINt729vR
— Dushyant (@atti_cus) December 5, 2020
സമരം ചെയ്യുന്ന കര്‍ഷകര്‍ ഇന്ത്യാ വിരുദ്ധരാണെന്നും സീ ന്യൂസ് വാര്‍ത്തയില്‍ പറയുന്നുണ്ട്. പ്രതിഷേധങ്ങളെ മറികടന്ന് കേന്ദ്രം നടപ്പിലാക്കിയ കാര്‍ഷിക നിയമത്തില്‍ രാവും പകലുമില്ലാതെ തങ്ങളുടെ അവകാശങ്ങള്‍ക്കായി തെരുവില്‍ കിടന്ന് ദുരിതം അനുഭവിക്കുമ്പോഴാണ് സീ ന്യൂസിന്റെ വിവാദ പരാമര്‍ശം. വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ സീ ന്യൂസിനെതിരെ വന്‍ വിമര്‍ശനങ്ങളാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.
ഇത്തരം വിദ്വേഷം പടര്‍ത്തുന്ന ചാനലുകള്‍ക്ക് പരസ്യം നല്‍കരുതെന്ന് സ്വിഗ്ഗി അടക്കമുള്ളവയോട് സോഷ്യല്‍ മീഡിയ ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post