ന്യൂഡല്‍ഹി: കൊവിഡ് പരീക്ഷണ വാക്‌സിന്‍ കുത്തിവച്ച ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അനില്‍ വിജിനെ അംബാല കന്‌ടോണ്മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തനിക്കു കൊവിഡ് സ്ഥിരീകരിച്ചതായും താനുമായി കഴിഞ്ഞ ദിവസങ്ങളില്‍ സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ പരിശോധന നടത്തണമെന്നും അനില്‍ വിജ് പറഞ്ഞു. ഭാരത് ബയോടെക് നിര്‍മ്മിച്ച കോവാക്‌സിന്‍ എന്ന് പേരിട്ടിരിക്കുന്ന വാക്‌സിന്റെ മൂന്നാംഘട്ട മനുഷ്യ പരീക്ഷണത്തിന്റെ ഭാഗമായാണ് അനില്‍ വിജ് കുത്തിവയ്‌പെടുത്തത്. നവംബര്‍ 20 നായിരുന്നു വാക്‌സിന്‍ സ്വീകരിച്ചത്.
I have been tested Corona positive. I am admitted in Civil Hospital Ambala Cantt. All those who have come in close contact to me are advised to get themselves tested for corona.
— ANIL VIJ MINISTER HARYANA (@anilvijminister) December 5, 2020
മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തില്‍ 90 % വിജയം കണ്ടിരുന്നു എന്നാണ് കോവാക്‌സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോട്ടെക് അവകാശപ്പെട്ടിരുന്നത്. നിലവില്‍ അഞ്ച് വാക്‌സിനുകളാണ് ഇന്ത്യയില്‍ ക്ലിനിക്കല്‍ പരീക്ഷണ ഘട്ടത്തിലുള്ളത്.
Discussion about this post