‘ഇപ്പോള്‍ വിവാഹം കഴിക്കാന്‍ മാതാപിതാക്കളുടെ അനുമതി മാത്രം മതിയാകില്ല, സര്‍ക്കാര്‍ അനുമതിക്കായി കൂടി അപേക്ഷിക്കണം’; യുപി സര്‍ക്കാരിന്റെ ‘ലൗ ജിഹാദ്’ നിയമത്തിനെതിരെ തുറന്നടിച്ച് നടി താപ്‌സി പന്നു

taapsee pannu | big news live

മുബൈ: യുപിയില്‍ പുതുതായി നടപ്പിലാക്കിയ ‘ലൗ ജിഹാദ്’ നിയമത്തിനെതിരെ തുറന്നടിച്ച് ബോളിവുഡ് താരം താപ്‌സി പന്നു. കഴിഞ്ഞ ദിവസം ഹിന്ദുമഹാസഭയുടെ പരാതിയില്‍ ലഖ്‌നൗ പോലീസ് വിവാഹം റദ്ദ് ചെയ്ത വാര്‍ത്ത ചേര്‍ത്താണ് താപ്‌സി ട്വീറ്റ് ചെയ്തിരിക്കുന്നത്.

‘ഇപ്പോള്‍ വിവാഹം കഴിക്കാന്‍ മാതാപിതാക്കളുടെ അനുമതി മാത്രം മതിയാകില്ല. സര്‍ക്കാര്‍ അനുമതിക്കായി കൂടി അപേക്ഷിക്കണം. പുതിയ തലമുറ ഇത് നിങ്ങളുടെ വിവാഹത്തില്‍ ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക’ എന്നാണ് താരം ട്വിറ്ററില്‍ കുറിച്ചത്.

അതേസമയം നിയമവിരുദ്ധമായ മതപരിവര്‍ത്തനങ്ങള്‍ തടയുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു നിയമം പാസാക്കിയിരിക്കുന്നത് എന്നാണ് യോഗി ആദിനാഥ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. നവംബര്‍ 27നാണ് യോഗി ആദിനാഥ് സര്‍ക്കാര്‍ ഈ നിയമം നടപ്പിലാക്കിയത്. ബലപ്രയോഗം, വഞ്ചന, അനാവശ്യ സ്വാധീനം, ബലാല്‍ക്കാരം, പ്രണയം അല്ലെങ്കില്‍ വിവാഹം എന്നിവയിലൂടെ ഒരു മതത്തില്‍ നിന്ന് മറ്റൊന്നിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത് ഈ നിയമം വിലക്കുന്നു.

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഒന്നു മുതല്‍ അഞ്ച് വര്‍ഷം വരെ ശിക്ഷയും 15,000 രൂപ വരെ പിഴയുമാണ് ഓര്‍ഡിനന്‍സില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. പ്രായപൂര്‍ത്തിയാകാത്തവര്‍, സ്ത്രീകള്‍, പട്ടിക ജാതി – പട്ടിക വര്‍ഗത്തില്‍ ഉള്‍പ്പെട്ടവര്‍ എന്നിവരെ മതപരിവര്‍ത്തനം നടത്തിയാല്‍ 25,000 രൂപ പിഴയും മൂന്ന് മുതല്‍ പത്ത് വര്‍ഷം വരെ തടവുശിക്ഷയും ലഭിക്കും.

Exit mobile version