സ്വന്തം പേരിലുള്ള ഭൂമിയും സ്വത്തുക്കളും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് എഴുതി നല്കാന് അഭിഭാഷകനെ സമീപിച്ച് 85കാരി. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി സ്വദേശിനിയായ ബിത്താന്‍ ദേവി എന്ന മുത്തശ്ശിയാണ് തന്റെ പേരിലുള്ള സ്വത്തുകള്‍ക്ക് മോഡിക്ക് നല്‍കണം എന്ന ആഗ്രഹം പ്രകടിപ്പിച്ച് രംഗത്തെത്തിയത്.
प्रधानमंत्री जी, UP की ये अम्मा अपनी सारी ज़मीन आपके नाम करना चाहती हैं. इनकी इच्छा सुनिए @narendramodi @PMOIndia #BittanDevi pic.twitter.com/fzkxwCIrGt
— Manak Gupta (@manakgupta) December 3, 2020
ഇതിന് പിന്നില്‍ ഈ മുത്തശ്ശിക്ക് പറയാന്‍ വ്യക്തമായ ഒരു കാരണം കൂടിയുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഇവരുടെ ഭര്‍ത്താവ് മരിച്ചു. മൂന്ന് ആണ്മക്കളും പത്ത് പേരക്കുട്ടികളുമുണ്ട്. എന്നാല്‍ വയസ് കാലത്ത് ഇവരൊന്നും തന്നെ ഈ അമ്മയെ തിരിഞ്ഞുനോക്കുന്നില്ല.
ജീവിക്കാന്‍ പണം പോലും കിട്ടാതെ വന്നപ്പോഴാണ് ആശ്വാസമായി പെന്ഷന് ലഭിച്ച് തുടങ്ങിയത്. 2000 രൂപ തനിക്ക് പെന്ഷന് ലഭിക്കുന്നുവെന്ന് ഈ മുത്തശ്ശി പറയുന്നു. അവരുടെ വാക്കുകള്‍ ഇങ്ങനെ. ‘മോദി എനിക്ക് പണം തരുന്നു. പെന്‍ഷനായി 2000 രൂപ തരുന്നുണ്ട്. അതുകൊണ്ട് എന്റെ പേരിലുള്ള ഭൂമി ഞാന്‍ മോഡിജിക്ക് നല്‍കും.’ ബിത്താന്‍ ദേവി പറഞ്ഞു.
Discussion about this post