ലഖ്നൗ: ശൈത്യകാലം എത്തിയതോടെ തണുത്ത് വിറങ്ങലിക്കുന്ന പശുക്കള്‍ക്ക് പ്രത്യേക കുപ്പായമൊരുക്കുകയാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. പശുക്കള്‍ക്കായി തണുപ്പിനെ പ്രതിരോധിക്കാന്‍ ചണ സഞ്ചികള്‍ കൊണ്ട് നിര്‍മിക്കുന്ന മേല്ക്കുപ്പായങ്ങളാണ് അധികൃതര്‍ സജ്ജീകരിക്കുന്നത്.
സര്‍ക്കാര്‍ ഷെല്‍ട്ടറുകളില്‍ കഴിയുന്ന പശുക്കള്‍ക്കാണ് ആദ്യഘട്ടത്തില്‍ പ്രത്യേക സംരക്ഷണം ഒരുക്കുന്നത്. പശുക്കളെ താമസിപ്പിച്ചിരിക്കുന്ന ഷെല്‍ട്ടറുകളില്‍ തണുത്ത കാറ്റ് അകത്തേക്ക് പ്രവേശിപ്പിക്കാതിരിക്കാനായി ടാര്‍പോളിന്‍, പോളിത്തീന്‍ കര്‍ട്ടണുകള്‍ ഉപയോഗിച്ച് മറച്ചിട്ടുണ്ട്.
ചണ സഞ്ചികളും ഇതിനായി ഉപയോഗിക്കും. പഞ്ചായത്ത് തലത്തിലും ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. പശുക്കള്‍ക്കായി തീകായാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. പശുക്കളുടെ ആരോഗ്യ സംരക്ഷണത്തിനായി വെറ്ററിനറി ഡിപ്പാര്‍ട്ട്മെന്റും നിരീക്ഷണം നടത്തുന്നുണ്ട്.
എന്നാല്‍ തീരുമാനത്തിനെതിരെ വിമര്‍ശനവും ശക്തമാകുന്നുണ്ട്. പശുക്കള്‍ മാത്രമല്ല, വഴിയോരത്ത് തണുത്ത് വിറയ്ക്കുന്ന മനുഷ്യരും ഉണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് വിമര്‍ശനം. അവരെയും ഇതുപോലെ സംരക്ഷിക്കണമെന്നും ആവശ്യം ഇതിനോടകം സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നിട്ടുണ്ട്.
Discussion about this post