ഭോപ്പാല്‍: സ്വന്തം ജീവന് പോലും മറന്ന് കോവിഡില്‍ നിന്നും രാജ്യത്തെ കാക്കുന്നവരാണ് ആരോഗ്യപ്രവര്‍ത്തകര്‍. മധ്യപ്രദേശില്‍ നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിവീശുകയും മര്‍ദ്ദിക്കുകയും മുപ്പതോളംപേരെ അറസ്റ്റ് ചെയ്യുകയും ചെയ്ത വാര്‍ത്ത രാജ്യത്തെ നടുക്കുന്നു.
കൊവിഡ് വ്യാപനം തീവ്രമായഘട്ടത്തില് കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ച ആരോഗ്യപ്രവര്‍ത്തകര്‍ ആനുകൂല്യങ്ങള്‍ക്കായി ഭോപ്പാല്‍ നീലം പാര്‍ക്കില്‍ നടത്തുന്ന സമരത്തെയാണ് മധ്യപ്രദേശ് സര്‍ക്കാര്‍ ലാത്തിച്ചാര്‍ജിലൂടെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത്.
രണ്ട് ദിവസമായി സമരത്തിലായിരുന്ന നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയാണ് പൊലീസിന്റെ അക്രമം. ജോലി സ്ഥിരപ്പെടുത്തുക എന്നതുള്‍പ്പെടെയുള്ള ആവശ്യമുന്നയിച്ചാണ് സമരം കൊവിഡ് മുന്നണി പോരാളികള്‍ സമരം ചെയ്തിരുന്നത്.
നവംബര്‍ 30ന് കരാര്‍ കാലാവധി അവസാനിച്ചപ്പോള്‍ ആശുപത്രികളില്‍ നിന്ന് പിരിച്ചുവിട്ട നഴ്സുമാര്‍, അറ്റന്‍ഡര്‍മാര്‍, ടെക്നിക്കല്‍ ജോലിക്കാര്‍ മുതലായവരാണ് സമരത്തിനിറങ്ങിയത്. സമാധാനമായി സമരം തുടര്‍ന്നിരുന്ന തങ്ങളെ പൊലീസ് യാതൊരു പ്രകോപനവും കൂടാതെ മര്ദ്ദിച്ചവശരാക്കുകയായിരുന്നുവെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.
സമരം ചെയ്തിരുന്നവര്‍ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. ഇവരില്‍ ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മര്‍ദ്ദനമേറ്റു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ നേരില്‍കണ്ട് സംസാരിക്കണമെന്ന് ആവശ്യം മുന്നോട്ടുവെച്ചുകൊണ്ടായിരുന്നു ഇവര്‍ സമരം തുടര്‍ന്നിരുന്നത്.
പെട്ടെന്ന് പൊലീസെത്തി സമരം അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് സമരക്കാര്‍ പറയുന്നു. കൊവിഡ് വ്യാപനം രൂക്ഷമായിരുന്ന സമയത്ത് സ്വന്തം ജീവന്‍പോലും പണയംവെച്ച് തൊഴില്‍ ചെയ്ത കൊവിഡ് മുന്നണിപ്പോരാളികള്‍ക്ക് മേല്‍ മര്‍ദ്ദനം അഴിച്ചുവിട്ട മധ്യപ്രദേശ് സര്‍ക്കാരിന്റെ പ്രവര്‍ത്തിയെ യാതൊരുവിധത്തിലും ന്യായീകരിക്കാനാകില്ലെന്ന് മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി കമല്‍ നാഥ് പറഞ്ഞു.
Discussion about this post