ന്യൂഡല്‍ഹി: രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 95 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 35,551 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 95,34,965 ആയി ഉയര്‍ന്നു.
വൈറസ് ബാധമൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ 526 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 1,38,648 ആയി ഉയര്‍ന്നു.
രാജ്യത്ത് നിലവില്‍ 4,22,943 ആക്ടീവ് കേസുകളാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 40,726 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 89,73,373 ആയി.
ഡിസംബര്‍ രണ്ടുവരെ 14,35,57,647 സാമ്പിളുകള്‍ പരിശോധിച്ചതായും കഴിഞ്ഞ ദിവസം മാത്രം 11,11,698 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.
With 35,551 new #COVID19 infections, India's total cases rise to 95,34,965
With 526 new deaths, toll mounts to 1,38,648. Total active cases at 4,22,943
Total discharged cases at 89,73,373 with 40,726 new discharges in the last 24 hrs pic.twitter.com/UvcX9z2aaX
— ANI (@ANI) December 3, 2020
Discussion about this post