തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമത്തിനെതിരെ രാജ്യത്തെ കൃഷിക്കാര്‍ ഡല്‍ഹിയില്‍ നടത്തുന്ന പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ഇന്ന് എല്ലാ വാര്‍ഡുകളിലും പന്തം കൊളുത്തി പ്രകടനം സംഘടിപ്പിക്കും. കര്‍ഷകര്‍ക്കു വേണ്ടിയെന്ന് പറഞ്ഞ് കോര്‍പ്പറേറ്റുകള്‍ക്ക് സ്വാതന്ത്ര്യം നല്കുന്ന നിയമമാണ് മോഡി സര്‍ക്കാര്‍ കൊണ്ടുവന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശം ഉള്‍പ്പെടെ കര്‍ഷകരില്‍ നിന്ന് തട്ടിയെടുക്കാനുള്ള ശ്രമമാണ് ഇതിലൂടെ നടക്കുന്നത്. ഇതിനെതിരെ കര്‍ഷകര്‍ നടത്തുന്ന പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഇന്ന് എല്ലാ വാര്‍ഡുകളിലും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനം സംഘടിപ്പിക്കും-സിപിഎം അറിയിച്ചു.
അതേസമയം കര്‍ഷകരുടെ സമരം ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ചൊവ്വാഴ്ച കേന്ദ്രം കര്‍ഷകരുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. ഡിസംബര്‍ മൂന്നിന് വീണ്ടും ചര്‍ച്ച നടത്തും. വിജ്ഞാന് ഭവനില്‍ നടന്ന ചര്‍ച്ചയില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമം തങ്ങളുടെ കൃഷിനിലത്തെ കോര്‍പറേറ്റുകള്‍ ഏറ്റെടുക്കുന്നത് സുഗമമാക്കുന്നതാണെന്ന് കര്‍ഷകര്‍ പറഞ്ഞു.
കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി കര്‍ഷക സംഘടനകളിലെ വിദഗ്ധരും സര്‍ക്കാര്‍ പ്രതിനിധികളും ചേര്‍ന്ന് പാനല്‍ രൂപീകരിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശവും കര്‍ഷകര്‍ തള്ളി. പാനല്‍ രൂപീകരിക്കാനുളള അനുയോജ്യമായ സമയം ഇതല്ലെന്നും അവര്‍ വ്യക്തമാക്കി. അതേസമയം പോലീസിനെ ഉപയോഗിച്ച് കര്‍ഷക പ്രതിഷേധം തടയാന്‍ കേന്ദ്രം ശ്രമം നടത്തുന്നുണ്ടെങ്കിലും കര്‍ഷക സമരങ്ങളെ പിന്തുണച്ച് ഡല്‍ഹിയിലേക്ക് നിരവധിപേരാണ് എത്തിക്കൊണ്ടിരിക്കുന്നത്.
Discussion about this post