ലക്‌നൗ: ലൗ ജിഹാദിനെതിരെ പ്രത്യേക നിയമ നിര്‍മ്മാണം നടത്തിയതിന് പിന്നാലെ 44 വര്‍ഷം പഴക്കമുള്ള പദ്ധതിയും പിന്‍വലിക്കാനൊരുങ്ങി യോഗി സര്‍ക്കാര്‍. മിശ്രവിവാഹങ്ങള്‍ക്ക് നല്‍കുന്ന പ്രോത്സാഹന പദ്ധതിയാണ് സര്‍ക്കാര്‍ തുടച്ച് നീക്കാന്‍ ഒരുങ്ങുന്നത്. പദ്ധതി പിന്‍വലിക്കുന്നതിലൂടെ, മിശ്രവിവാഹിതരാകുന്ന ദമ്പതിമാര്‍ക്ക് 50,000 രൂപ നല്‍കിവന്നിരുന്നത് നിലയ്ക്കും.
1976ല്‍ അന്നത്തെ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ദേശീയ ഇന്റഗ്രേഷന്‍ വകുപ്പാണ് മിശ്രവിവാഹ പ്രോത്സാഹന പദ്ധതി നടപ്പാക്കിലാക്കിയത്. പിന്നീട് ഉത്തര്‍പ്രദേശില്‍, നിന്ന് വിഭജിച്ച ഉത്താരാഖണ്ഡും പദ്ധതി നിലനിര്‍ത്തിയെങ്കിലും നിലവില്‍ അവരും ഈ പദ്ധതി പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ എത്തി നില്‍ക്കുകയാണ്.
വിവാഹ ശേഷം ദമ്പതിമാരില്‍ ആരെങ്കിലും ഒരാള്‍ മതംമാറിയാല്‍ പദ്ധതി ആനുകൂല്യം നഷ്ടമാകുമെന്ന നിയമഭേദഗതി 2017ല്‍ യുപി സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. പദ്ധതി പ്രകാരം കഴിഞ്ഞ വര്‍ഷം 11 ദമ്പതിമാര്‍ക്ക് 50,000 രൂപ വീതം ലഭിച്ചിട്ടുണ്ടെന്നാണ് കണക്ക്. അതേസമയം 2020ല്‍ നാല് അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ആര്‍ക്കും പദ്ധതി ആനുകൂല്യം നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Discussion about this post