കൊല്‍ക്കത്ത: ബിരിയാണിയെ ചൊല്ലിയുള്ള തര്‍ക്കം ഒടുവില്‍ കലാശിച്ചത് കൊലപാതകത്തില്‍. ഭര്‍തൃസോദരിയുടെ ആക്രമണത്തിലാണ് 48കാരിയായ ഫര്‍ഗുനി ബസു മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം കൊല്‍ക്കത്ത പട്ടുലി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സഹോദര ഉണ്ടാക്കിയ ബിരിയാണി കഴിച്ച് മകന്‍ ഛര്‍ദ്ദിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം.
സംഭവത്തില്‍ ആര്‍കിട്കെടായ ശര്‍മിഷ്ട ബസുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മകന്‍ ബിരിയാണി കഴിച്ച് ഛര്‍ദ്ദിച്ചതിന് പിന്നാലെ, സഹോദര ഭാര്യയെ കട്ടിലില്‍ കെട്ടിയിട്ട് സഹോദരി മര്‍ദ്ദിക്കുകയായിരുന്നു. ബോധം നഷ്ടപ്പെട്ടതിന് ശേഷമാണ് ഇവര്‍ മര്‍ദ്ദനം നിര്‍ത്തിയത്. ഭാര്യയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ ഭര്‍ത്താവാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.
മര്‍ദ്ദനത്തെ തുടര്‍ന്നുണ്ടായ ഹൃദയസ്തംഭനമാണ് മരണത്തിലേയ്ക്ക് വഴിവെച്ചത്. അറസ്റ്റിലായ ശര്‍മിഷ്ട ബസു സ്‌കിസോഫ്രീനിക് രോഗിയാണെന്ന് കുടുംബം പറയുന്നു. മരിച്ച സ്ത്രീയുടെ ഭര്‍ത്താവ് അരിന്ദം ബസു കൃഷി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനാണ്. നേരത്തെയും ഇവര്‍ തമ്മില്‍ സംഘട്ടനമുണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കി.