നടനും ബിജെപി എംപിയുമായ സണ്ണി ഡിയോളിന് കൊവിഡ് 19 സ്ഥിരീകരിച്ചു

sunny deol | big news live

മണാലി: ബോളിവുഡ് താരവും ബിജെപി എംപിയുമായ സണ്ണി ഡിയോളിന് കൊവിഡ് 19 സ്ഥിരീകരിച്ചു. 64 കാരനായ സണ്ണി ഡിയോള്‍ തോളിലെ ശസ്ത്രക്രിയക്ക് ശേഷം മണാലിയിലെ തന്റെ ഫാം ഹൗസില്‍ വിശ്രമത്തിലായിരുന്നു.

കഴിഞ്ഞ ദിവസം മുംബൈയിലേക്ക് തിരിച്ചു പോകാനിരിക്കെ നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചത്. മണാലിയിലെ ബ്ലോക്ക് മെഡിക്കല്‍ ഓഫീസറായ ഡോ. രഞ്ജീത്ത് താക്കൂര്‍ ആണ് രോഗം സ്ഥിരീകരിച്ച വിവരം അറിയിച്ചത്. ഗുരുദാസ്പൂരില്‍ നിന്നുള്ള എംപിയാണ് സണ്ണി ഡിയോള്‍.

Exit mobile version