ബംഗളൂരു: നടക്കാനിരിക്കുന്ന ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ ഒരു മുസ്ലീമിന് പോലും പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കാനുള്ള അവസരം നല്‍കില്ലെന്ന് കര്‍ണാടക മന്ത്രിയും ബിജെപി നേതാവുമായ കെഎസ് ഈശ്വരപ്പ. ബെലഗാവി ലോക്സഭ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു കര്‍ണാടകയില്‍ ഗ്രാമവികസന മന്ത്രിയുടെ വര്‍ഗീയ പരാമര്‍ശം.
‘ഹൈന്ദവ സമുദായത്തില്‍പ്പെട്ട ഏതൊരു വ്യക്തിക്കും പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കാന്‍ അവസരം നല്‍കും. ലിംഗായത്തുകാര്, കുറുബകള്‍, വൊക്കലിഗക്കാര്‍, ബ്രാഹ്മണര്‍ തുടങ്ങി ആര്‍ക്കുവേണമെങ്കിലും നല്‍കും. എന്നാല്‍ ഒറ്റ മുസ്ലിമിന് പോലും അവസരം നല്‍കില്ല’ -ഈശ്വരപ്പ പറഞ്ഞു. സങ്കോളി രായണ്ണ, കിത്തൂര് ചെന്നമ്മ, ശങ്കരാചാര്യര്‍ തുടങ്ങിയവരുടെ അനുയായികള്‍ക്ക് സീറ്റ് നല്‍കുമോയെന്ന കാര്യം അറിയില്ലെന്നും ബിജെപി നേതാവ് കൂട്ടിച്ചേര്‍ത്തു.
കേന്ദ്രമന്ത്രി സുരേഷ് അഗാഡിയുടെ മരണത്തെ തുടര്‍ന്നാണ് ബെല്‍ഗാവി ലോക്സഭ മണ്ഡലം ഒഴിവ് വന്നത്. കൊവിഡ് ബാധയെ തുടര്‍ന്നായിരുന്നു കേന്ദ്രമന്ത്രി മരിച്ചത്.
Discussion about this post