ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക ഭേദഗതിക്കെതിരെ പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡല്‍ഹിയിലെത്തിയ 55കാരന് കാറിന് തീപിടിച്ച് മരിച്ചു. ജനക് രാജ് എന്നയാളാണ് കാറിനുള്ളില്‍ വെന്തുമരിച്ചത്.
ഡല്‍ഹി അതിര്‍ത്തിയില്‍ പ്രതിഷേധം നടത്തുന്ന കര്‍ഷകരുടെ ട്രാക്ടറുകളുടെ അറ്റകുറ്റ പണിക്കെത്തിയതായിരുന്നു ഇദ്ദേഹം. ട്രാക്ടര്‍ മെക്കാനിക്കായ ഇദ്ദേഹം കര്‍ഷകരുടെ ട്രാക്ടറുകള്‍ സൗജന്യമായി നന്നാക്കാനാണ് സംഭവസ്ഥലത്ത് എത്തിയത്. ട്രാക്ടറുകള്‍ നന്നാക്കിയ ശേഷം നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഉറങ്ങവെയാണ് കാറിന് തീപിടിച്ചത്.
ഡല്‍ഹി-ഹരിയാന അതിര്‍ത്തിയിലെ ബഹദുര്ഗാഹില് നിര്‍ത്തിയിട്ടിരുന്ന കാറിനാണ് തീപിടിച്ചത്. അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷികനയങ്ങള്‍ക്കെതിരെ കര്‍ഷക സമരം രാജ്യതലസ്ഥാനത്ത് കത്തിപ്പടരുകയാണ്.
Discussion about this post