ന്യൂഡല്‍ഹി: പ്രതിഷേധങ്ങളെ മറികടന്ന് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക നിയമത്തിനെതിരെ ഡല്‍ഹിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സുപ്രീംകോടതി അഭിഭാഷകരും രംഗത്ത്.
മുതിര്‍ന്ന അഭിഭാഷകന്‍ എച്ച്എസ് ഫൂല്‍ക്ക, ഡല്‍ഹി ബാര്‍ കൗണ്‍സില്‍ അംഗം രാജീവ് ഖോസ്ല എന്നിവരുടെ നേതൃത്വത്തിലാണ് ഒരുകൂട്ടം അഭിഭാഷകര്‍ സുപ്രീംകോടതിക്കു മുന്നിലെത്തി കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ചത്.
രാജ്യത്തെ ഓരോ പൗരനും പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്ന് ഫൂല്‍ക്ക പറഞ്ഞു. കര്‍ഷകരെ ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയുമായി ബന്ധപ്പെടുത്തി സംസാരിക്കുന്നത് നിരുത്തരവാദപരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതോടെ രാജ്യമെങ്ങും കര്‍ഷകരുടെ അവകാശങ്ങള്‍ക്കൊപ്പം നില്‍ക്കുകയാണ്.
ഇതോടെ കര്‍ഷകരുടെയും പിന്തുണയേറുകയാണ്. അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്ന കര്‍ഷകര്‍ക്കായി ഭക്ഷണമൊരുക്കി മുസ്ലിം പള്ളികളും അധികൃതരും രംഗത്തുണ്ട്. ജലപീരങ്കിയും ലാത്തിമര്‍ദ്ദനവും വകവെയ്ക്കാതെയാണ് അവരുടെ മുന്നേറ്റം.