റെയില്‍വെ സ്റ്റേഷനുകളില്‍ ചായ മണ്‍കപ്പില്‍ നല്‍കാന്‍ നീക്കം

EARTHEN CUP TEA, RAILWAY | bignewslive

ജയ്പുര്‍: രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ പ്ലാസ്റ്റിക് ഗ്ലാസുകള്‍ക്ക് പകരം മണ്‍കപ്പുകളില്‍ ചായ വില്‍ക്കുമെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. പ്ലാസ്റ്റിക് മുക്ത ഇന്ത്യയെന്ന ആശയം മുന്‍ നിര്‍ത്തിയാണ് രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ മണ്‍പാത്രത്തില്‍ ചായ നല്‍കാനുള്ള നീക്കം ആരംഭിക്കുന്നത്.

നിലവില്‍ നാനൂറോളം റെയില്‍വേ സ്റ്റേഷനുകളില്‍ മണ്‍പാത്രത്തിലാണ് ചായ നല്‍കുന്നത്. ഭാവിയില്‍ രാജ്യത്തെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ചായ വില്‍ക്കുന്നത് മണ്‍പാത്രങ്ങളില്‍ മാത്രമാക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മണ്‍പാത്രങ്ങള്‍ ഉപയോഗിക്കുന്നത് പരിസ്ഥിതിയെ കാത്തുസൂക്ഷിക്കാന്‍ സഹായിക്കുമെന്നും ഇതിലൂടെ നിരവധി ആളുകള്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Exit mobile version