ന്യൂഡല്‍ഹി: എതിര്‍പ്പുകളെയെല്ലാം മറികടന്ന് കേന്ദ്രം നടപ്പിലാക്കിയ കാര്‍ഷിക നിയമത്തില്‍ പ്രതിരോധിച്ച കര്‍ഷകര്‍ ഇന്ന് തെരുവില്‍ പ്രതിഷേധ ജ്വാല തീര്‍ക്കുകയാണ്. ഇവരെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളും നടത്തി വരികയാണ്. തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ എത്തിയ കര്‍ഷകരെ ലാത്തികൊണ്ടും ജലപീരങ്കി കൊണ്ടും നേരിട്ട നടപടി ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
ഇപ്പോള്‍ ഈ നടപടിയില്‍ പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമത്തിനെതിരെ നടക്കുന്ന കര്‍ഷക പ്രതിഷേധത്തിനിടെ കര്‍ഷകരെ ലാത്തികൊണ്ടും ജലപീരങ്കികൊണ്ടും നേരിട്ട ഹരിയാന മുഖ്യമന്ത്രി മാപ്പുപറയാതെ അദ്ദേഹത്തോട് സംസാരിക്കില്ലെന്ന് അദ്ദേഹം അറിയിച്ചു.
പ്രതിഷേധത്തിന് പിന്നില്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും പഞ്ചാബിലെ കര്‍ഷകരുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ ആരോപിച്ചിരുന്നു. ഹരിയാന സര്‍ക്കാരിന്റെ പരിധിയിലല്ലാത്ത കാര്യത്തില്‍ ഇടപെടുകയും നുണ പ്രചരിപ്പിക്കുകയുമാണ് ഖട്ടര്‍ ചെയ്യുന്നതെന്ന് അമരീന്ദര്‍ സിംഗ് വിമര്‍ശിച്ചു. ലാത്തികൊണ്ടും ജലപീരങ്കികൊണ്ടുമാണ് ഹരിയാന സര്‍ക്കാര്‍ പഞ്ചാബില്‍ നിന്ന് ഡല്‍ഹിയിലേക്ക് നടന്ന ഡല്‍ഹി ചലോ എന്ന കര്‍ഷക പ്രതിഷേധത്തെ നേരിട്ടത് എന്നും അദ്ദേഹം പറഞ്ഞു.
Discussion about this post