ഡെറാഡൂണ്‍: സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഉയര്‍ന്ന് വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തേയ്ക്ക് പ്രവേശിക്കുന്നതിനായി കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍. കൊവിഡ് ഇല്ലെന്ന് തെളിയിക്കുന്ന ആന്റിജന്‍ പരിശോധനാ ഫലമാണ് നിര്‍ബന്ധമാക്കിയിരിക്കുന്നത്.
ഒരാഴ്ചയായി ഡെറാഡൂണില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതിനെ തുടര്‍ന്നാണ് കടുത്ത നടപടികളിലേയ്ക്ക് നീങ്ങുന്നത്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ഉത്തരാഖണ്ഡില്‍ പ്രവേശിക്കുന്നവരെ നിരീക്ഷിക്കുകയും പരിശോധനക്ക് വിധേയമാക്കുകയും ചെയ്യും. അതിര്‍ത്തികളില്‍ വിന്യസിച്ചിരിക്കുന്ന പോലീസുകാരോട് മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ നിര്‍ദേശം നല്‍കി.
ശൈത്യകാലത്ത് വിനോദസഞ്ചാരികളുടെ ഒഴുക്ക് ഉണ്ടായേക്കാമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിരീക്ഷണം ശക്തമാക്കുന്നത്. ഉത്തരാഖണ്ഡില്‍ പ്രവേശിക്കുന്നവരുടെ മുഴുവന്‍ വിവരങ്ങളും ശേഖരിക്കാന്‍ നിര്‍ദേശം നല്‍കിയതായി ഡെറാഡൂണ്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ അരുണ്‍ മോഹന്‍ ജോഷി അറിയിച്ചുയ
രോഗബാധിതര്‍ ഏറ്റവും കൂടുതലുള്ള ഡല്‍ഹിയില്‍ നിന്നും മറ്റും വരുന്നവരെ ആന്റിജന്‍ പരിശോധന ഫലം നെഗറ്റീവാണെങ്കില്‍ മാത്രമേ പ്രവേശിപ്പിക്കുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡെറാഡൂണില്‍ നവംബര്‍ 29 മുതല്‍ ഒരാഴ്ചത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. അവശ്യ സേവനങ്ങള്‍ മാത്രമേ പ്രവര്‍ത്തിക്കൂ.
Discussion about this post