കൊഹിമ: നാഗാലാന്റ് സര്‍ക്കാരിന് തിരിച്ചടിയായി ഹൈക്കോടതിയുടെ സ്റ്റേ. പട്ടിയിറച്ചി വില്‍പ്പനയ്ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഗുവഹത്തി ഹൈക്കോടതിയുടെ കൊഹിമ ബെഞ്ച് സ്റ്റേ ചെയ്തു. പട്ടിയിറച്ചി വില്‍പ്പനക്കാരുടെ ഹര്‍ജി പരിഗണിച്ചാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം ഹൈക്കോടതി സ്റ്റേ ചെയ്തത്.
കഴിഞ്ഞ ജൂലൈ മാസം നാലാം തീയതിയാണ് നാഗാലാന്റില്‍ പട്ടിയിറച്ചി വില്‍പ്പനയും ഇറക്കുമതിയും നാഗാലാന്റ് സര്‍ക്കാര്‍ നിരോധിച്ചത്. ഇതിനെതിരെ കഴിഞ്ഞ സെപ്തംബര്‍ 2ന് കൊഹിമ മുന്‍സിപ്പാലിറ്റിയുടെ കീഴിലുള്ള ലൈസന്‍സുള്ള പട്ടിയിറച്ചി വില്‍പ്പനക്കാര്‍ കോടതിയെ സമീപിക്കുകയായിരുന്നു. പട്ടിയിറച്ചി നിരോധനത്തിന് നിയമപരമായ അടിത്തറയില്ലെന്നായിരുന്നു ഇവരുടെ വാദം.
ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി കേസില്‍ നാഗാലാന്റ് സര്‍ക്കാറിന്റെ സത്യവാങ്മൂലം ആവശ്യപ്പെട്ടു. എന്നാല്‍ കേസ് പിന്നീട് പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് നിരോധന ഉത്തരവ് താല്‍ക്കാലികമായി സ്റ്റേ ചെയ്തത്. കേസ് വീണ്ടും കോടതിയുടെ പരിഗണനയ്ക്ക് എത്തുന്ന ദിവസം വരെയാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ നല്‍കിയിരിക്കുന്നത്.
Discussion about this post