മുംബൈ: മുകേഷ് അംബാനിയുടെ മകളുടെ വിവാഹാഘോഷം വിമാന സര്‍വ്വീസിലും റെക്കോര്‍ഡ് തീര്‍ത്തു. ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തില്‍ ശനിയാഴ്ച റെക്കോര്‍ഡ് വിമാന ഗതാഗതമാണ് ഉണ്ടായതെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 1440 മിനിറ്റില്‍ , അതായത് 24 മണിക്കൂറില്‍ 1007 തവണയാണ് വിമാനങ്ങള്‍ ഇവിടെനിന്ന് പറന്നുയരുകയും ഇറങ്ങുകയും ചെയ്തത്.
ചടങ്ങുകള്‍ നടക്കുന്ന ഉദയ്പുരിലേക്ക് വെള്ളി, ശനി ദിവസങ്ങളിലായി 150 ചാര്‍ട്ടേഡ് വിമാനങ്ങളിലും 44 സ്ഥിരം സര്‍വീസുകളിലുമായാണ് അതിഥികളെ എത്തിച്ചത്. ഇവരില്‍ നല്ലൊരു പങ്ക് 35 ചാര്‍ട്ടേഡ് വിമാനങ്ങളിലായി മടങ്ങി. ഇന്നലെ അഞ്ച് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ പുതിയ അതിഥികള്‍ എത്തി. വിവിധ മേഖലകളില്‍ നിന്ന് എത്തിച്ചേരുന്ന അതിഥികള്‍ക്കായാണ് അംബാനി ഈ സൗകര്യം ഒരുക്കിയിരുന്നത്. ഡിസംബര്‍ 12നാണ് അംബാനി പുത്രി ഇഷയും ആനന്ദ് പിരമലും തമ്മിലുള്ള വിവാഹം.
ഉദയ്പൂര്‍ കൊട്ടാരത്തിലെ രാജകീയ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി മുന്‍ യുഎസ് സെക്രട്ടറി ഹിലരി ക്ലിന്റണും എത്തി. ഹിലരിയെ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും ചേര്‍ന്ന് സ്വീകരിച്ചു. ഹിലരിക്ക് പുറമേ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ക്രിക്കറ്റ് താരങ്ങളായ എം.എസ്. ധോണി, ഭാര്യ സാക്ഷി, മകള്‍ സിവ, സച്ചിന് ടെന്‍ഡുല്‍ക്കര്‍, ഭാര്യ അഞ്ജലി, സഹീര്‍ ഖാന്, ഭാര്യ സാഗരിക, ബോളിവുഡ് താരങ്ങളായ ഐശ്വര്യ റായ്, അഭിഷേക് ബച്ചന്, സല്മാന് ഖാന്, ബോണി കപൂര്‍, മക്കളായ ജാന്‍വി, ഖുഷി, പ്രിയങ്ക ചോപ്ര, ഭര്‍ത്താവ് നിക് ജൊനാസ്, അനില്‍ കപൂര്‍ തുടങ്ങി നിരവധി പേര് ഉദയ്പൂരില്‍ എത്തി കഴിഞ്ഞു.
Discussion about this post