ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണം ആറ് ലക്ഷത്തോട് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 5482 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 556744 ആയി ഉയര്‍ന്നു.
വൈറസ് ബാധമൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ 98 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 8909 ആയി ഉയര്‍ന്നു. നിലവില്‍ 38181 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതിനോടകം 509654 പേര്‍ രോഗമുക്തി നേടി.
അതേസമയം രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ പുതുതായി 6185 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 1808550 ആയി ഉയര്‍ന്നു. 85 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 46898 ആയി. നിലവില്‍ 87969 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതിനോടകം 1672627 പേര്‍ രോഗമുക്തി നേടി.
Delhi reported 5,482 new #COVID19 cases (out of 64,455 tests), 5,937 recoveries, and 98 deaths in the last 24 hours, according to Delhi Health Department
Total cases: 5,56,744
Total recoveries: 5,09,654
Active cases: 38,181
Death toll: 8,909 pic.twitter.com/rS1ZsHoMUQ
— ANI (@ANI) November 27, 2020
Discussion about this post