ന്യൂഡല്‍ഹി: രാജ്യത്ത് നടക്കുന്ന കൊവിഡ് വാക്‌സിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് നേരിട്ട് വിലയിരുത്തും. വാക്‌സിന്‍ പരീക്ഷണങ്ങള്‍ നടക്കുന്ന പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്, അഹമ്മദാബാദിലെ സൈഡസ് ബയോടെക്, ഹൈദരാബാദിലെ ഭാരത് ബയോടെക് ലാബ് എന്നിവിടങ്ങളില്‍ പ്രധാനമന്ത്രി ഇന്ന് സന്ദര്‍ശനം നടത്തും.
2021 ജനുവരിയോടെ രാജ്യത്ത് നൂറ് മില്യണ്‍ കൊവിഷീല്‍ഡ് (കൊവിഡ് വാക്സിന്‍) ലഭ്യമാകുമെന്നാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദര്‍ പൂനവാല അറിയിച്ചത്. ഫെബ്രുവരിയോടെ ഇത് ഇരട്ടിയാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം കൊവിഡ് വാക്സിന്‍ എപ്പോള്‍ ലഭ്യമാകുമെന്ന് പറയാനാകില്ലെന്നാണ് മുഖ്യമന്ത്രിമാരുമായുള്ള യോഗത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കിയത്. ശാസ്ത്രജ്ഞര്‍ വാക്സിന്‍ വികസിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണെന്നും പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
രാജ്യത്ത് നിലവില്‍ അഞ്ച് കൊവിഡ് വാക്സിനുകളാണ് അഡ്വാന്‍സ്ഡ് ഘട്ടത്തില്‍ എത്തി നില്‍ക്കുന്നത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന ഓക്സഫഡ് വാക്സിന്റെ മൂന്നാം ഘട്ടം പൂര്‍ത്തീകരിച്ചു. ഭാരത് ബയോട്ടെക് പരീക്ഷണത്തിന്റെ മൂന്നാം ഘട്ടം ആരംഭിച്ചിട്ടേയുള്ളു. സൈഡസ് കഡില രണ്ടാം ഘട്ടം പൂര്‍ത്തിയാക്കി. ഡോ.റെഡ്ഡീസ് നടത്തുന്ന റഷ്യയുടെ കൊവിഡ് വാക്‌സിനായ സ്പുട്നിക് 5 ന്റെ പരീക്ഷണം 2-3 ഘട്ടങ്ങളിലാണ്.
Gujarat: PM Narendra Modi to visit Zydus Biotech Park in Ahmedabad, Bharat Biotech in Hyderabad & Serum Institute of India in Pune today to personally review the #COVID19 vaccine development and manufacturing process.
Visuals from Zydus Biotech Park in Ahmedabad. pic.twitter.com/sAE3b2cWgO
— ANI (@ANI) November 28, 2020
Discussion about this post