ന്യൂഡല്‍ഹി: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ഡിസംബര്‍ രണ്ടോടെ തമിഴ്നാട്-പുതുച്ചേരി തീരത്ത് എത്തിയേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
അതേസമയം കേരളത്തെ ഇത് സാരമായി ബാധിക്കില്ല. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് സാധാരണ മഴയ്ക്കുള്ള സാധ്യത മാത്രമാണ് പ്രവചിക്കപ്പെട്ടത്. ഡിസംബര്‍ ഒന്നിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.