മുംബൈ: നടി കങ്കണ റണൗത്തിന്റെ ഓഫീസ് പൊളിച്ചത് പ്രതികാര നടപടിയാണെന്നും നടിക്ക് നഷ്ടപരിഹാരം നല്‍കണമെന്നുമുള്ള ബോംബെ ഹൈക്കോടതിയുടെ വിധിക്ക് പിന്നാലെ ട്വിറ്ററില്‍ പ്രതികരണവുമായി കങ്കണ റണാവത്ത്.
” വ്യക്തികള്‍ സര്‍ക്കാരിനെതിരായി നില്‍ക്കുകയും അവര്‍ വിജയിക്കുകയും ചെയ്യുമ്പോള്‍ അത് വ്യക്തികളുടെ വിജയമല്ല. ജനാധിപത്യത്തിന്റെ വിജയമാണ്. എനിക്ക് ധൈര്യം പകര്‍ന്നു തന്ന എല്ലാവര്ക്കും നന്ദി. എന്റെ തകര്‍ന്ന സ്വപ്നം നോക്കി ചിരിച്ചവര്ക്കും നന്ദി. നിങ്ങള്‍ വില്ലന്റെ വേഷം ചെയ്യുന്നത് കൊണ്ട് മാത്രമാണ് എനിക്ക് ഹീറോയാകാന്‍ സാധിക്കുന്നത്”, കങ്കണ ട്വീറ്റ് ചെയ്തു.
മുംബൈയിലെ ഓഫീസ് പൊളിച്ചതിനെതിരെ കങ്കണ റണാവത്ത് നല്കിയ ഹര്‍ജിയില്‍ മുംബൈ കോര്‍പ്പറേഷന്റേത് പ്രതികാര നടപടിയാണെന്ന് കോടതി തുറന്നടിച്ചിരുന്നു. സംഭവത്തില്‍ മുംബൈ മുന്‍സിപ്പല്‍ കോര്പ്പറേഷന് കോടതി നോട്ടീസ് നല്‍കുകയും ചെയ്തു. 2021 മാര്‍ച്ചിന് മുമ്പായി നഷ്ടപരിഹാരം കണക്കാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. പിന്നാലെയാണ് താരത്തിന്റെ പ്രതികരണം.
Discussion about this post