ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന് നടത്തിയ ആക്രമണത്തില്‍ രണ്ട് സൈനീകര്‍ക്ക് വീരമൃത്യു. പ്രേം ബഹദൂര്‍ ഖത്രി, സുഖ്ബീര്‍ സിങ് എന്നിവരാണ് വീരമൃത്യു വരിച്ചത്. പാക് ആക്രമണത്തില്‍ ഗുരതരമായി പരിക്കേറ്റ ഇരുവരും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
രാജൗരി ജില്ലയിലെ സുന്ദര്‍ബനി സെക്ടറിലാണ് പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. വ്യാഴാഴ്ചയും ജമ്മുവിലെ പൂഞ്ച് ജില്ലയിലെ ലൈന്‍ ഓഫ് കണ്ട്രോളില് പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. ഇവിടെ നടന്ന വെടിവയ്പ്പിലും ഷെല്ലാക്രമണത്തിലും ഒരു ജവാനും ഒരു പ്രദേശവാസിയും മരിച്ചിരുന്നു.
യാതൊരു പ്രകോപനവുമില്ലാതെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാകിസ്താന് വെടിവെയ്പ്പും ഷെല്ലാക്രമണവും നടത്തുകയായിരുന്നു. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചിരുന്നു.
Discussion about this post