ന്യൂഡല്‍ഹി: രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 93 ലക്ഷം കടന്നു. പുതുതായി 43,082 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 93,09,788 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധമൂലം 492 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 1,35,715 ആയി ഉയര്‍ന്നു.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 39,379 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 87,18,517 ആയി ഉയര്‍ന്നു. നിലവില്‍ 4,55,555 പേരാണ് ചികിത്സയിലുളളത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ വ്യാഴാഴ്ച 6,406 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 18 ലക്ഷം കടന്നു. 8,02,365 പേര്‍ക്കാണ് ഇതു വരെ രോഗബാധ സ്ഥിരീകരിച്ചത്. കര്‍ണാടക, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, പശ്ചിമബംഗാള്‍, കേരളം എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിലുള്ളത്.
With 43,082 new #COVID19 infections, India's total cases rise to 93,09,788
With 492 new deaths, toll mounts to 1,35,715. Total active cases at 4,55,555
Total discharged cases at 87,18,517 with 39,379 new discharges in last 24 hrs pic.twitter.com/beUkclIsCg
— ANI (@ANI) November 27, 2020
Discussion about this post