മുബൈ: ലൈംഗിക തൊഴിലാളികള്‍ക്ക് മാസം തോറും 5000 രൂപ ധനസഹായം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. സംസ്ഥാനത്തെ ആയിരക്കണക്കിന് ലൈംഗികത്തൊഴിലാളികള്‍ക്ക് ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലേക്ക് ധനസഹായം അനുവദിച്ചു കൊണ്ട് സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് ഉത്തരവ് പുറത്തിറക്കിയത്.
പദ്ധതിയ്ക്കായി 50 കോടി രൂപ നീക്കിവെച്ചതായും വനിതാ-ശിശു വികസന മന്ത്രി യശോമതി ഠാക്കുര്‍ അറിയിച്ചു. ഇത്തരത്തിലൊരു നടപടി സ്വീകരിക്കുന്ന ആദ്യ സംസ്ഥാനമാണ് മഹാരാഷ്ട്രയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം സ്കൂളില്‍ പോകുന്ന കുട്ടികളുള്ളവര്‍ക്ക് അധിക ധനസഹായവും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഇവര്‍ക്ക് 2,500 രൂപ അധികസഹായം നല്‍കും. സംസ്ഥാനത്തൊട്ടാകെ 31,000 ത്തോളം ലൈംഗിക തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.
Sex workers in Maharashtra will be given financial aid of Rs 5,000 per month from October to December. Those sex workers who have school-going children will be provided additional Rs 2,500. Nearly 31,000 beneficiaries have been identified: State Women & Child Development Ministry
— ANI (@ANI) November 26, 2020
Discussion about this post