ന്യൂഡല്‍ഹി: ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് രോഗം സ്ഥിരീകരിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. താനുമായി അടുത്തിടപഴകിയവരോട് ജാഗ്രത പുലര്‍ത്തണമെന്നും കൊവിഡ് ടെസ്റ്റ് നടത്തണമെന്നും മന്ത്രി ട്വിറ്ററിലൂടെ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് അദ്ദേഹം കൊവിഡ് പരിശോധനയ്ക്ക് വിധേയമായത്. ഇതിന് പിന്നാലെ പരിശോധനാ ഫലം പോസിറ്റീവ് ആവുകയായിരുന്നു.
നിലവില്‍ കൊവിഡ് സ്ഥിരീകരിച്ച ആം ആദ്മി പാര്‍ട്ടിയുടെ മൂന്നാമത്തെ മന്ത്രിയാണ് ഗോപാല്‍ റായ്. നേരത്തേ സെപ്റ്റംബറില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കും, ജൂണില്‍ ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനിനും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.
शुरुआती लक्षणों के बाद कोरोना टेस्ट कराया था जिसकी रिपोर्ट पॉजिटिव आई है। पिछले कुछ दिनों में जो लोग भी मेरे संर्पक में आए हैं कृपया वो अपना ध्यान रखें और टेस्ट करवा लें।
— Gopal Rai (@AapKaGopalRai) November 26, 2020
Discussion about this post