മുംബൈ: നെറ്റ്ഫ്ലിക്സിനെതിരെ നടക്കുന്ന സംഘപരിവാര്‍ ആക്രമണത്തിനെതിരെ ശക്തമായി പ്രതികരിച്ച് നടി സ്വരാ ഭാസ്കര്‍ രംഗത്ത്. ക്ഷേത്രത്തില്‍ ചുംബന രംഗം ചിത്രീകരിച്ചതിന്റെ പേരിലാണ് നെറ്റ്ഫ്ലിക്സിനെതിരെ സംഘപരിവാര്‍ ആക്രമണം.
‘കത്തുവയില്‍ ക്ഷേത്രത്തില്‍ വെച്ച് 8 വയസുകാരിയെ ബലാത്സംഗം ചെയ്തത് നിങ്ങളുടെ രക്തം തിളപ്പിക്കുന്നില്ലെങ്കില്‍, ചുംബന രംഗത്തില്‍ രോഷം കൊള്ളാന്‍ നിങ്ങള്‍ക്ക് അവകാശമില്ലെ’ന്നാണ് സ്വരയുടെ പ്രതികരണം. ട്വിറ്ററിലൂടെയാണ് സ്വര ഭാസ്കര്‍ ഇക്കാര്യം പറഞ്ഞത്.
ജമ്മു കാശ്മീരിലെ കത്തുവയില്‍ ഒരു ക്ഷേത്രത്തില്‍ വെച്ച് 2018 ജനുവരിയിലാണ് 8 വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവം നടന്നത്. കഴിഞ്ഞ ദിവസമാണ് ക്ഷേത്രത്തിനുള്ളില്‍ ചുംബന രംഗം ചിത്രീകരിച്ചെന്നാരോപിച്ച് നെറ്റ്ഫ്ലിക്സിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തത്.
മീരാ നായര്‍ സംവിധാനം ചെയ്യുന്ന എ സ്യൂട്ടബിള്‍ ബോയ് എന്ന് വെബ്സീരിസിലെ രംഗം ചിത്രീകരിച്ചതിനാണ് നടപടി. മഹേശ്വര് ക്ഷേത്രത്തില്‍ വെച്ചായിരുന്നു പരാതിക്ക് ആസ്പദമായ രംഗം ചിത്രീകരിച്ചത്.നേരത്തെ തന്നെ വെബ്സീരിസിനെതിരെ ട്വിറ്ററില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.
സീരിസിലെ കഥാപാത്രങ്ങളായ ഹിന്ദു യുവതിയും മുസ്ലീം യുവാവും ഒരു ക്ഷേത്ര പരിസരത്ത് വെച്ചു ചുംബിക്കുന്ന രംഗത്തിനെതിരെയാണ് പ്രതിഷേധം. തബു, ഇഷാന് ഖട്ടര്‍ എന്നിവരാണ് സീരീസില്‍ പ്രധാന വേഷത്തിലെത്തുന്ന
If the actual #Kathua gangrape of an 8 year old child inside a temple didn’t make your blood boil and soul shrivel; you have no right to be offended about a fictionalised depiction of a kiss in a temple. #fact #ASuitableBoy #BoycottNetflixIndia
— Swara Bhasker (@ReallySwara) November 25, 2020
Discussion about this post