തൃശ്ശൂര്‍: ഫുട്ബോള്‍ ഇതിഹാസം ഡീഗോ അര്‍മാന്‍ഡോ മാറഡോണയുടെ മരണവാര്‍ത്ത അത്യന്തം വേദനയോടെയും ഞെട്ടലോടെയുമാണ് ലോകം ഒന്നടങ്കം കേട്ടത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ടിഗ്രെയിലെ സ്വവസതിയലായിരുന്നു അന്ത്യം.
മാറഡോണയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി നിരവധി പേരാണ് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടത്. മാറഡോണയ്ക്ക് ആദാരാഞ്ജലി അര്‍പ്പിക്കുകയും ഒപ്പം അദ്ദേഹത്തെ നേരില്‍ കണ്ട ഒരു അനുഭവം പങ്കുവെക്കുകയുമാണ് ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടി.
ഫേസ്ബുക്കിലൂടെയാണ് അബ്ദുള്ളക്കുട്ടി ഇക്കാര്യം പറഞ്ഞത്. മഹാനായ ഫുട്ബോള്‍ പ്രതിഭ കണ്ണൂരില്‍ ഒരിക്കല്‍ വന്നു. ഒരു സ്വകാര്യ ചടങ്ങില്‍ അഥിതിയായിട്ട്. അന്ന് സ്ഥലം എംഎല്‍എ എന്ന നിലയില്‍ ചടങ്ങുകളില്‍ പങ്കെടുത്തു എന്ന് മാത്രമല്ല, ബര്‍ത്ത്ഡേ ആഘോഷത്തിലും മഹാ പ്രതിഭയ്കൊപ്പം പങ്കെടുക്കാനായത് ജീവിതത്തിലെ സുന്ദര മുഹൂര്‍ത്തമാണ് എന്ന് അബ്ദുള്ളക്കുട്ടി പറയുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം
#ഡീഗോ മറഡോണ വിടവാങ്ങി
.
ഫുട്ബോള്‍ ഇതിഹാസത്തിന്റെ അകാല വേര്‍പാട് വേദനാജനകം
മഹാനായ ഫുട്ബോള്‍ പ്രതിഭ കണ്ണൂരില്‍ ഒരിക്കല്‍ വന്നു.
ഒരു സ്വകാര്യ ചടങ്ങില്‍ അഥിതിയായിട്ട്.
അന്ന് സ്ഥലം MLA എന്ന നിലയില്‍ ചടങ്ങുകളില്‍ പങ്കെടുത്തു എന്ന് മാത്രമല്ല
ബര്‍ത്ത്ഡേ ആഘോഷത്തിലും മഹാ പ്രതിഭയ്കൊപ്പം പങ്കെടുക്കാനായത്
ജീവിതത്തിലെ സുന്ദര മുഹൂര്‍ത്തമാണ്.
ജീവിതത്തില്‍ ആദ്യമായി ഞങ്ങളുടെ ഗ്രാമം TV യില്‍ കണ്ട് തുടങ്ങിയ വേള്‍ഡ് കപ്പ് ഫുട്ട്ബോള്‍ മത്സരം
മര്‍ഡോണ അര്‍ജന്റീനയ്ക്ക് വേണ്ടി കപ്പില്‍ മുത്തമിട്ട
കാലമായിരുന്നു.
ഫുട്ട്ബോള്‍ ഇതിഹാസം മറഡോണക്ക് ആദരാഞജലി.
Discussion about this post