ന്യൂഡല്‍ഹി: പ്രമുഖ ചരിത്രകാരനും ഡല്‍ഹി ജാമിഅ മില്ലിയ സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലറുമായിരുന്ന പദ്മശ്രീ പ്രൊഫസര്‍ മുഷിറുല്‍ ഹസന്‍ (71) അന്തരിച്ചു. തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. ഇന്ത്യാ വിഭജനത്തെ കുറിച്ചും ദക്ഷിണേഷ്യന്‍ മുസ്ലീങ്ങളെ കുറിച്ചും നിരവധി രേഖകള്‍ തയ്യാറാക്കിയിട്ടുള്ള വ്യക്തിയാണ് മുഷീറുല്‍.
1992-96 കാലഘട്ടത്തില്‍ പ്രോ വിസിയും 2004-09 കാലഘട്ടത്തില്‍ വിസിയുമായിരുന്ന മുഷിറുല്‍ ഹസന്‍ നാഷണല്‍ ആര്‍ക്കൈവ്സ് ഓഫ് ഇന്ത്യ ഡയറക്ടര്‍ ജനറലും ഹിസ്റ്ററി കോണ്‍ഗ്രസ് അധ്യക്ഷനുമായിരുന്നു. വിയോഗത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അനുശോചനം അറിയിച്ചു.
മുഷീറുല്‍ ഹസന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നതായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. അലിഗഢ്, കാംബ്രിഡ്ജ് സര്‍വകലാശാല അലുമ്നി കൂടിയാണ് മുഷിറുല്‍ ഹസന്‍. ഉച്ചയ്ക്ക് 1 മണിക്ക് ബാബുല്‍ ഇല്‍മ് പള്ളിയിലും 2 മണിക്ക് ജാമിഅ പള്ളിയിലും നമസ്‌ക്കാരം നടത്തിയ ശേഷം ജാമിഅ ഖബര്‍സ്ഥാനില്‍ മൃതദേഹം സംസ്‌ക്കരിക്കും.
Discussion about this post