ഗുരുഗ്രാം: മുതിര്‍ന്ന കോണ്‍ഗസ് നേതാവും എഐസിസി ട്രഷററുമായ അഹമ്മദ് പട്ടേല്‍ അന്തരിച്ചു. 71 വയസായിരുന്നു. ട്വിറ്ററിലൂടെ മകന് ഫൈസല്‍ പട്ടേലാണ് മരണ വിവരം പുറംലോകത്തെ അറിയിച്ചത്. പുലര്‍ച്ച 3.30 ഓടെയായിരുന്നു അന്ത്യം.
ഒരു മാസം മുമ്പ് കോവിഡ് ബാധിച്ചതിന് ശേഷം ആരോഗ്യ നില വഷളായതായി മകന് അറിയിച്ചിരുന്നു. ഒക്ടോബര്‍ ഒന്നിനാണ് അഹമ്മദ് പട്ടേല്‍ കൊവിഡ് ബാധിതനായത്. വീട്ടില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ നവംബര്‍ 15 ഓടെയാണ് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഐസിയുവിലായിരുന്നു.
@ahmedpatel pic.twitter.com/7bboZbQ2A6
— Faisal Patel (@mfaisalpatel) November 24, 2020
നിലവില്‍ ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗമാണ് പട്ടേല്‍. മൂന്നു തവണ ലോക്സഭയിലും നാല് തവണ രാജ്യസഭയിലും അംഗമായി. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായിരുന്ന പട്ടേല്‍ 2004, 2009 വര്‍ഷങ്ങളില്‍ യുപിഎ കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്നതില്‍ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്.
Discussion about this post