ആഗ്ര: ലോകാത്ഭുതങ്ങളിലൊന്നായ ഇന്ത്യയുടെ സ്വന്തം പ്രണയസ്മാരകം കാണാന്‍ ഇനി പഴയപോലെ പറ്റില്ല. പുകയും പൊടിയും പറ്റി തിളക്കം മങ്ങിയ താജ്മഹലിനെ കരകയറ്റാനുള്ള തത്രപ്പാടിലാണ് പുരാവസ്തുഗവേഷകരും ശാസ്ത്രജ്ഞരും. ഇതിനായി സന്ദര്‍ശകരുടെ എണ്ണം കുറയ്ക്കാനുള്ള വഴികളാണ് ഇവര്‍ പ്രധാനമായും തേടുന്നത്.
മാത്രമല്ല പാസിന് അധിക പണം ഈടാക്കാനും തീരുമാനം എടുക്കുന്നു. നേരത്തേ 50 രൂപ മാത്രം നല്‍കിയിരുന്നിടത്ത് ഇപ്പോള്‍ 250 രൂപ നല്‍കണം. 50 രൂപ ടിക്കറ്റ് ഇപ്പോഴും പിന്‍വലിച്ചിട്ടില്ല. എന്നാല്‍ ആ ടിക്കറ്റിന് ഇനി പരിമിതമായ കാഴ്ചയേ അനുവദിക്കുകയുള്ളൂ. പ്രധാന സ്മാരകം കാണണമെങ്കില്‍ അധികമായി 200 രൂപയുടെ ടിക്കറ്റ് കൂടി വേണം. അങ്ങനെ താജ്മഹല്‍ പൂര്‍ണ്ണമായും കണ്ടുതീര്‍ക്കാന്‍ ഇനി 250 രൂപ വേണം.
ഇന്ത്യക്കകത്ത് നിന്നുള്ള സന്ദര്‍ശകര്‍ക്കാണ് 250 രൂപ ടിക്കറ്റ്. വിദേശികള്‍ക്കാണെങ്കില്‍ ഇത് 1,300 രൂപയാകും. സാര്‍ക്ക് രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കാണെങ്കില്‍ നിലവിലുള്ള 540 രൂപയ്ക്ക് പകരം 740 രൂപയാകും.