ന്യൂഡൽഹി: വീണ്ടും അതിർത്തി സംഘർഷഭരിതമാകുന്നതിനിടെ രാജ്യസുരക്ഷാ പ്രശ്‌നം ഉന്നയിച്ച് 43 മൊബൈൽ ആപ്പുകൾ കൂടി കേന്ദ്ര സർക്കാർ നിരോധിച്ചു. ചൈനീസ് ആപ്പുകളാണ് നിരോധിച്ചവയിൽ ഏറെയും.
രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും രാജ്യസുരക്ഷയ്ക്കും ഭീഷണിയാകുന്നു എന്നു ചൂണ്ടിക്കാണിച്ചാണ് ചാനൽ ആപ്പുകളും ആലിഎക്‌സ്പ്രസ് പോലുള്ളവയും നിരോധിച്ചവയിൽ പെടുന്നു. ടിക് ടോക്കിന് പകരം വന്ന ഷോർട്ട് വീഡിയോ ആപ്പ് ആയ സ്‌നാക്ക് വീഡിയോയും നിരോധിച്ചിട്ടുണ്ട്. നിരോധിച്ചവയിൽ കൂടുതലും ഡേറ്റിങ് ആപ്പുകളും പണമിടപാട് ആപ്പുകളുമാണ്.
സുരക്ഷാ പ്രശ്‌നം ഉന്നയിച്ച് പബ്ജി, ടിക് ടോക് അടക്കമുള്ള മൊബൈൽ ആപ്പുകൾ നേരത്തെ നിരോധിച്ചിരുന്നു.
പുതുതായി നിരോധിച്ച ആപ്പുകൾ:
1*ആലിസപ്ലെയേഴ്‌സ് മൊബൈൽ ആപ്പ്
2*ആലിബാബ വർക്ക്‌ബെഞ്ച്
3*ആലിഎക്‌സ്പ്രസ്
4*ആലിപേ കാഷ്യർ
5*ലാലമൂവ് ഇന്ത്യ
6*ഡ്രൈവ് വിത്ത് ലാവമൂവ് ഇന്ത്യ
7*സ്‌നാക്ക് വീഡിയോ
8*ക്യാംകാർഡ്-ബിസിനസ് കാർഡ് റീഡർ
9*ക്യാംകാർഡ്-ബിസിആർ
10*സോൾ
11*ചൈനീസ് സോഷ്യൽ
12*ഡേറ്റ് ഇൻ ഏഷ്യ
13*വീഡേറ്റ്
14*ഫ്രീ ഡേറ്റിങ് ആപ്പ്-സിങോൾ
15*അഡോർ ആപ്പ്
16*ട്രൂലി ചൈനീസ്
17*ട്രൂലി ഏഷ്യൻ
18*ചൈന ലവ്
19*ഡേറ്റ് മൈ ഏജ്
20*ഏഷ്യൻഡേറ്റ്-ഫൈൻഡ് ഏഷ്യൻ സിംഗിൾസ്
21**ഫഌട്ട് വിഷ്
22*ഗയ്‌സ് ഓൺലി ഡേറ്റിങ്
23*ടൂബിറ്റ്-ലൈവ് സ്ട്രീമിങ്
24*വീ വർക്ക് ചൈന
25*ഫസ്റ്റ് ലവ് ലൈവ്
26*റെല
27*കാഷ്യർ വാലറ്റ്
28*മാംഗോ ടിവി
29*എംജിടിവി
30*എംജിടിവി-ടിവി വേർഷൻ
31*വീ ടിവി
32*ലക്കി ലൈവ്
33*ടാവോ ബാവോ ലൈവ്
34*ഡിംഗ് ടോക്ക്
35*ഐഡന്റിറ്റി ടിവി
36*ഐസോലാൻഡ്-2
37*ബോക്‌സ് സ്റ്റാർ
38*ഹീറോസ് ഇവോൾവഡ്
39*ഹാപ്പി ഫിഷ്
40*ജെല്ലിപോപ്പ് മാച്ച്
41*മഞ്ച്കിൻ മാച്ച്
42*കോൺക്വിസ്റ്റ ഓൺലൈൻ
43*വീടിവി ലൈറ്റ്
Discussion about this post