ഭോപ്പാല്‍; ക്ഷേത്രപരിസരത്തെ ചുംബന രംഗങ്ങള്‍ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ‘എ സ്യൂട്ടബിള്‍ ബോയ്’ മിനി വെബ് സീരിസിനെതിരെയും നെറ്റ്ഫ്ളിക്സിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ മധ്യപ്രദേശ് പോലീസ് കേസെടുത്തു.
വൈസ് പ്രസിഡന്റ് മോണിക്ക ഷെര്‍ഗില്‍, പബ്ലിക് പോളിസീസ് ഡയറക്ടര്‍ അംബിക ഖുറാന ഉള്‍പ്പെടുന്ന നെറ്റ്ഫ്ലിക്സ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മതനിന്ദ ഉണര്‍ത്തുന്ന രംഗങ്ങള്‍ നീക്കംചെയ്യണമെന്നും സംഭവത്തില്‍ വെബ് സീരീസ് അണിയറക്കാര്‍ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് ഭാരതീയ ജനത യുവമോര്‍ച്ച (ബിജെവൈഎം) ദേശീയ സെക്രട്ടറി ഗൗരവ് തിവാരി നല്കിയ പരാതിയിലാണ് നെറ്റ്ഫ്ളിക്സിനെയും സീരീസിന്റെ നിര്‍മ്മാതാക്കളെയും പ്രതികളാക്കി കേസ് ഫയല്‍ ചെയ്തത്.
പ്രാഥമിക അന്വേഷണത്തില്‍ രംഗങ്ങള്‍ മതത്തെ അവഹേളിക്കുന്നതായി കണ്ടെത്തിയെന്നും കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് പ്രത്യേക ടീമിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മധ്യപ്രദേശ് ആഭ്യന്തരമന്ത്രി പ്രതികരിച്ചു. വീഡിയോ ട്വിറ്ററിലും നിറഞ്ഞിരുന്നു. മുസ്ലിം യുവാവും ഹിന്ദുയുവതിയും ക്ഷേത്രപരിസരത്ത് ചുംബിക്കുന്ന രംഗങ്ങളാണ് വിവാദത്തിലേയ്ക്ക് കൂപ്പുകുത്തി വീണത്.
Discussion about this post