രാജ്യത്ത് പുതുതായി 37975 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു; 24 മണിക്കൂറിനിടെ 480 മരണം

covid india

ന്യൂഡല്‍ഹി: രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 92 ലക്ഷത്തോട് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 37975 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 91,77,841 ആയി ഉയര്‍ന്നു. വൈറസ് ബാധമൂലം 480 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ജീവന്‍ നഷ്ടപ്പെട്ടത്. ഇതോടെ രാജ്യത്ത് കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 1,34,218 ആയി ഉയര്‍ന്നു.

4,38,667 പേര്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ തുടരുമ്പോള്‍ ഇതുവരെ 86,04,955 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,314 പേരാണ് രോഗമുക്തി നേടിയത്.

അതേസമയം വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് ചര്‍ച്ച നടത്തുന്നുണ്ട്. വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ചര്‍ച്ച. വൈറസ് വ്യാപനം രൂക്ഷമായ ഡല്‍ഹി, മഹാരാഷ്ട്ര, കേരളം, പശ്ചിമബംഗാള്‍, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികളാണ് പ്രധാനമായും ചര്‍ച്ച ചെയ്യുക. അതേസമയം കൊവിഡ് വാക്‌സിനുകളില്‍ ചിലതിന്റെ പരീക്ഷണം അന്തിമഘട്ടത്തില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ അതിന്റെ വിതരണം സംബന്ധിച്ച കാര്യങ്ങളും അടിയന്തിരമായി വാക്‌സിന് അംഗീകാരം നല്‍കുന്നതിനെകുറിച്ചും ചര്‍ച്ച ചെയ്യും.

Exit mobile version