ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം രൂക്ഷമാവുന്നു; 24 മണിക്കൂറിനിടെ 121 മരണം, 4454 പുതിയ രോഗികള്‍

covid delhi

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വൈറസ് ബാധിതരുടെ എണ്ണം അഞ്ചരലക്ഷത്തോട് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4454 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 534317 ആയി ഉയര്‍ന്നു. മരണസംഖ്യയും ഉയരുകയാണ്.

അതേസമയം ഡല്‍ഹിയില്‍ ഒരു മണിക്കൂറില്‍ അഞ്ച് പേര്‍ കൊവിഡ് ബാധിച്ച് മരിക്കുന്നതായി കണക്കുകള്‍ പുറത്തുവന്നു. കഴിഞ്ഞ ദിവസം മാത്രം 121 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. പന്ത്രണ്ട് ദിവസത്തിനിടെ ഇത് ആറാം തവണയാണ് പ്രതിദിന മരണസംഖ്യ നൂറ് കടക്കുന്നത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ 4,154 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ മുപ്പത് പേര്‍ മരിച്ചു. പശ്ചിമ ബംഗാളില്‍ 3,557 പുതിയ കേസുകളും, 47 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍പ്രദേശിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. 24 മണിക്കൂറിനിടെ 2067 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 23 മരണവും റിപ്പോര്‍ട്ട് ചെയ്തു.

Exit mobile version