ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും. വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ചര്‍ച്ച. രാജ്യത്ത് വൈറസ് വ്യാപനം രൂക്ഷമായ ഡല്‍ഹി, മഹാരാഷ്ട്ര, കേരളം, പശ്ചിമബംഗാള്‍, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികളാണ് പ്രധാനമായും ചര്‍ച്ച ചെയ്യുക.
അതേസമയം കൊവിഡ് വാക്സിനുകളില്‍ ചിലതിന്റെ പരീക്ഷണം അന്തിമഘട്ടത്തില്‍ നില്ക്കുന്ന സാഹചര്യത്തില്‍ അതിന്റെ വിതരണം സംബന്ധിച്ച കാര്യങ്ങളും അടിയന്തിരമായി വാക്സിന് അംഗീകാരം നല്കുന്നതിനെകുറിച്ചും ചര്‍ച്ച ചെയ്യും.
കഴിഞ്ഞ ദിവസം നടന്ന നീതി ആയോഗിന്റെ യോഗത്തിലും വാക്സിനുകള്‍ക്ക് അംഗീകാരം നല്‍കുന്നതിനെ കുറിച്ചും, വില തുടങ്ങിയ കാര്യങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്തിരുന്നു. അതേസമയം രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 91 ലക്ഷം കടന്നിരിക്കുകയാണ്.
Prime Minister Narendra Modi will hold a meeting with Chief Ministers of States over #COVID19 situation, through video conferencing today. pic.twitter.com/nCuDtvnxAD
— ANI (@ANI) November 24, 2020
Discussion about this post