മുപ്പത്തി നാല് സര്‍ക്കാര്‍ സ്‌കൂളുകളില്‍ ശൗചാലയവും കുടിവെള്ള സംവിധാനവും ഒരുക്കുമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന. തന്റെ 34ആം ജന്മദിനത്തോടനുബന്ധിച്ചാണ് റെയ്‌നയുടെ പ്രഖ്യാപനം. യുപി, കാശ്മീര്‍, ഡല്‍ഹി എന്നിവിടങ്ങളിലെ 34 സ്‌കൂളുകളിലാണ് ഈ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക. ഗ്രാസ്യ റെയ്‌ന ഫൗണ്ടേഷന്‍ എന്ന തന്റെ സന്നദ്ധസംഘടന വഴിയാണ് പദ്ധതി നടപ്പിലാക്കുക.
മുപ്പത്തി നാല് സര്‍ക്കാര്‍ സ്‌കൂളുകളില്‍ ശൗചാലയവും കുടിവെള്ള സംവിധാനവും ഒരുക്കുന്നത് വഴി 10000ഓളം കുട്ടികള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നാണ് സൂചന. റെയ്‌നയും ഭാര്യം പ്രിയങ്കയും ചേര്‍ന്നാണ് ഗ്രാസ്യ റെയ്‌ന ഫൗണ്ടേഷന്‍ നടത്തുന്നത്. ഈ മാസം 27നാണ് റെയ്‌നയുടെ 34ആം പിറന്നാള്‍.
ഗാസിയാബാദിലെ സ്‌കൂളില്‍ പാത്രം കഴുകാനും കൈകഴുകാനുമുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രത്യേക ശൗചാലയങ്ങള്‍ നിര്‍മ്മിച്ചും കുടിവെള്ള സംവിധാനം ഒരുക്കിയും സ്മാര്‍ട്ട് ക്ലാസ് മുറികള്‍ സജ്ജ്മാക്കിയും റെയ്‌ന പിറന്നാള്‍ ആഘോഷത്തിന് തുടക്കം കുറിച്ചു.